ഇവാന്‍ വുകൊമാനോവിച്ച് 2025വരെ മഞ്ഞപ്പടയ്‌ക്കൊപ്പം, കരാര്‍ ദീര്‍ഘിപ്പിച്ചു

കൊച്ചി | കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാന്‍ വുകൊമാനോവിച്ച് തുടരും. ക്ലബുമായുള്ള കരാര്‍ 2025 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് വ്യക്തമാക്കി.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ ഇവാന്‍ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്‍ ഫൈനലില്‍ എത്തിച്ചിരുന്നു. ഫൈനലില്‍ ഹൈദരാബാദ് എഫ്സിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടങ്ങിയെങ്കിലും മികച്ച കളിയാണ് ഇവാനു കീഴില്‍ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here