തിരുവനന്തപുരം/കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നു. മലപ്പുറം ജില്ലാ ബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരള ബാങ്കിന്റെ ഭാഗമാകുന്നത്.
ബാങ്ക് രൂപീകരണത്തിനെതിരെ ഫയല്‍ ചെയ്യപ്പെട്ട 21 ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയതിനു പിന്നാലെയാണ് ബാങ്ക് രൂപീകരണം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മലപ്പും ഒഴികെയുള്ള ജില്ലാ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡിയായിരുന്ന റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട താല്‍ക്കാലിക ഭരണസമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. യൂണിയന് ബാങ്ക് ഓഫ്് ഇന്ത്യയുടെ ജനറല്‍ മാനേജരായ പി.എസ്. രാജന് സി.ഇ.ഒയായി ജനുവരിയില്‍ ചുതലയേല്‍ക്കും.
ഏതുതരത്തിലുള്ള അംഗീകാരമാണ് സംസ്ഥാന ബാങ്കിനു നല്‍കേണ്ടതെന്നുള്ള തീരുമാനം എടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്.