വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉടനില്ല

0

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണത്തിനെതിരായ ലോങ്മാര്‍ച്ച് ഉടനില്ല. ഓഗസ്റ്റ് 11 ന് തൃശൂരില്‍ ചേരുന്ന യോഗത്തില്‍ ലോങ്മാര്‍ച്ച് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.

നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴാറ്റൂരില്‍ നേരിട്ടെത്തി വയല്‍ക്കിളികളോട് അനുഭാവമുള്ള പാര്‍ട്ടി അണികളോട് ലോങ്മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here