സാക്ഷി പ്രതിയാകുമോ ? കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പുതിയ നോട്ടീസ് നല്‍കും

കൊച്ചി | നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ പോലീസ് പുതിയ നോട്ടീസ് നല്‍കും. സാക്ഷിയുടെ പരിരക്ഷ ഒഴിവാക്കി കാവ്യയെ വിളിച്ചു വരുത്താനുള്ള നീക്കം നിയമോപദേശത്തിനു പിന്നാലെയാണ് അന്വേഷണ സംഘം തുടങ്ങിയത്. പ്രതിയാകാന്‍ സാധ്യതയുള്ള രീതിയില്‍ നോട്ടീസ് നല്‍കിയാല്‍ പോലീസ് നിര്‍ദേശിക്കുന്നിടത്തേക്ക് കാവ്യയ്ക്ക് ചെല്ലേണ്ടി വരും.

കേസിലെ പ്രതിയായ ദിലീപ് താമസിക്കുന്ന വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. മൊഴിയിലെ വിവരങ്ങള്‍ ചോരാനുള്ള സാധ്യതകളും തുടര്‍ന്നുണ്ടാകാവുന്ന പോലീസിനെതിരായ നീക്കങ്ങളും ഭയന്നാണ് തീരുമാനം. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലെത്താന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സൂരജ് എന്നിവരും ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ല. നേരില്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍, വീടുകളില്‍ നോട്ടീസ് പതിക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. അവര്‍ക്കെതിരെയുള്ള നടപടികളും പോലീസ് കടുപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here