കാട്ടാക്കട സംഗീത് കൊലപാതകം: അടിച്ചു വീഴ്ത്തുന്നതിനു മുന്നേ ടിപ്പര്‍ കൊണ്ടു ഇടിച്ചു, ഏഴു പേര്‍ അറസ്റ്റില്‍

0
25

തിരുവനന്തപുരം: കാട്ടാക്കടയില്‍ സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ചശേഷമാണ് ജെ.സി.ബിയുടെ ബക്കറ്റ് ഉപയോഗിച്ച് അടിച്ചുകൊന്നതെന്ന് പോലീസ് കണ്ടെത്തി. പ്രധാനപ്രതി സജുവടക്കം ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. അശോകന്‍ വ്യക്തമാക്കി.

മണ്ണു കടത്തുസംഘം വന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ സംഗീത് തന്റെ കാര്‍ ബ്ലോക്കാക്കബി നിര്‍ത്തി. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. സംഗീത് വീട്ടിനകത്തേക്കു പോയ തക്കത്തിനു സംഘം കാര്‍ തള്ളിമാറ്റി. ഇതോടെ വീണ്ടും തര്‍ക്കമായി. തുടര്‍ന്ന് ജെ.സി.ബിയുടെ ബക്കറ്റുകൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്കു ഇടിപ്പിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിനു പുറമേ മോഷണ കേസും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ നാലോളം പേര്‍ കൂടി പിടിയിലാകാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here