പ്രണയത്തിൽ നിന്നു പിൻമാറി, വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു , പിന്നെ കഴുത്തും കൈയ്യും അറുത്തു കൊന്നു, പ്രതിയെ പിടികൂടി

കണ്ണൂർ | പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പോലീസ് പിടികൂടി. യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപം ടീ ഷർട്ടും തൊപ്പിയും ധരിച്ച് ഒരാളെ കണ്ടെന്നുള്ള മൊഴികളും വിഷ്ണു പ്രിയയുടെ മൊബൈൽ ഫോൺ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ പ്രതി ആദ്യം അടുക്കളയിലേക്കാണ് പോയതെന്ന് പോലീസ് പറയുന്നു.. ഇവിടെ വിഷ്ണുപ്രിയയെ കാണാത്തതിനെ തുടർന്ന് കിടപ്പു മുറിയിലെത്തി. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ആയിരുന്നു. പ്രതിയെ കണ്ട് ഭയന്ന് പരിഭ്രാന്തയായി ഇയാളുടെ പേരു വിളിച്ചുപറഞ്ഞ് വിഷ്ണുപ്രിയ ചാടിയെഴുന്നേറ്റു. ഈ സമയം കൈയിലിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിക്കുകയായിരുന്നു.

കണ്ണൂർ: പാനൂരിൽ 23കാരിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്യാംജിതിന്റെ കുറ്റസമ്മതമൊഴി പുറത്ത്. വീട്ടില്‍ കയറി വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കൈയി


kannur panoor vishnupriya murder case accused in police custody

LEAVE A REPLY

Please enter your comment!
Please enter your name here