അധ്യക്ഷയെ പുറത്താക്കണമെന്ന് അംഗങ്ങള്‍, ആന്തൂരില്‍ ശക്തമായ നടപടിക്ക് സി.പി.എം

0

കണ്ണുര്‍: കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നിഷേധിച്ച് പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ആന്തൂരില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒറ്റപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും ജില്ലാ നേതാവുമായ പി.കെ. ശ്യാമളയുടെ അധ്യക്ഷ കസേരയും തെറിച്ചേക്കും. സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബന്ധപ്പെട്ട ഏരിയാ കമ്മിറ്റി യോഗത്തില്‍ ശ്യാമളയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് ഇവരെ പുറത്താക്കണമെന്നാണ് അംഗങ്ങള്‍ നിലപാട് സ്വീകരിച്ചത്. ഇക്കാര്യം ജില്ലാഘടകത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാട് യോഗത്തില്‍ പങ്കെടുത്ത എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു. എന്നാല്‍, ഇത താഴെ തട്ടില്‍ ഉടലെടുത്തിരിക്കുന്ന വികാരം തണുപ്പിക്കാന്‍ പര്യാപ്തമായിട്ടില്ല. യോഗത്തില്‍ ശ്യാമള പൊട്ടിക്കരഞ്ഞതായും വിവരമുണ്ട്.

സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാനം കെടുത്തുന്ന സ്ഥിതിയാണ് പാര്‍ട്ടി ശക്തികേന്ദ്രത്തിലുണ്ടായിരിക്കുന്ന പാര്‍ട്ടി അനുഭാവിയായ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സൃഷ്ടിച്ചിരിക്കുന്നത്. ശക്തമായ നടപടി വിഷയത്തില്‍ സ്വീകരിച്ച് മുഖം രക്ഷിക്കാനുള്ള ചര്‍ച്ചകളാണ് സംസ്ഥാന നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here