കൈനീട്ട പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് കമല്‍

0

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടന അമ്മയുടെ കൈനീട്ടവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അഭിനേതാക്കളായ മധു, ജനാര്‍ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ കമലിനെതിരേ മന്ത്രി എ.കെ ബാലന് പരാതി നല്‍കിയതിനു പിന്നാലെയാണ്. അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നില്ല തന്റെ പ്രസ്താവയെന്നും പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചുവെന്നും കമല്‍ വിശദീകരിച്ചു. പരാമര്‍ശങ്ങള്‍ മുതിര്‍ന്ന നടീനടന്‍മാര്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും കമല്‍ പറഞ്ഞു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും സംഘടനയില്‍നിന്നു രാജിവെച്ച നടിമാര്‍ക്കൊപ്പമാണു താനെന്നും കമല്‍ ആവര്‍ത്തിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here