കളിയിക്കാവിള എ.എസ്.ഐ വധത്തിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു

0
23

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിയെ പ്രതികള്‍ പിടിയില്‍. മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെയാണ് ഉഡുപ്പി റെയിവേ സ്‌റ്റേഷനില്‍ വച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചുകൊന്നത്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നുകൊണ്ടുവന്നതാണെന്നു തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here