ശബരിമല യുവതി പ്രവേശനം: ഖേദം പ്രകടിപ്പിച്ച് കടകംപള്ളി, വിധി വന്നാല്‍ വിശ്വാസികളുമായി ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സുപ്രീം കോടതി വിശാല ബെഞ്ചിനു മുന്നിലുള്ള ശബരിമല ഹര്‍ജിയില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് ശബരിമലയില്‍ യുവതീപ്രവേശനത്തിനു കൂട്ടുനിന്ന സര്‍ക്കാരിനു തെറ്റുപറ്റിയെന്ന് കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥികൂടിയായ കടകംപള്ളിയുടെ ഏറ്റുപറച്ചില്‍.


  • Article Update:
    • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദം തള്ളി എന്‍.എസ്.എസ്. മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരമിമലയില്‍ യുവതിപ്രവേശനം പാടില്ലെന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പ് ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ നല്‍കിക സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി വിധി ഉണ്ടായത്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതുമാര്‍ഗവും സ്വീകരിച്ച് വിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് എന്‍.എസ്.എസ്. കുറ്റപ്പെടുത്തുന്നു.
    • ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മലക്കം മറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാലു വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപളളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2018ലെ ഒരു പ്രത്യേക സംഭവമാണിതെന്നും അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ടെന്നും കടകംപളളി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്കു വിഷമമുണ്ട്. എന്നാല്‍, ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നത്. അന്നത്തെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം ഒരു സന്ദേശം തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here