ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി


പത്തനംതിട്ട | കെ.ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായും വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.


കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ജയരാമൻ. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്.

K Jayaraman Namboothiri elected as Sabarimala melsanthi

LEAVE A REPLY

Please enter your comment!
Please enter your name here