മന്ത്രിയും സംഘടനാ പ്രതിനിധികളും തമ്മിലുണ്ടാക്കിയ ധാരണ ജൂനിയര്‍ ഡോക്ടര്‍മാര്‍ തള്ളി, സമരം തുടരും

0
5

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുമായി സംഘടനാ നേതാക്കളുണ്ടാക്കിയ ധാരണ ജൂനിയര്‍ ഡോക്ടര്‍മാര്‍ തള്ളി. മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു. പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജ്് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരും. ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്ക് കയറില്ല. അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി നോക്കും.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിയില്‍ നിന്ന് പിന്‍മാറാന്‍ യോഗത്തില്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ജോലി ലഭിക്കില്ലെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിശോധിച്ച് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം തുടരുന്നത്. മന്ത്രിയുമായി ചര്‍ച്ചയില്‍ പങ്കെടുത്തവരെ പി.ജി. അസോസിയേഷന്‍ ഭാരവാഹി സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here