പീഡനവിവരം മറച്ചുവച്ചു: ജോസ് മാവേലി അറസ്റ്റില്‍

0

കൊച്ചി: ജനസേവ ശിശുഭവനില്‍ നടന്ന പീഡനവിവരം മറിച്ചുവെച്ചുവെന്ന കുറ്റത്തിന് ചെയര്‍മാന്‍ ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കംപ്യൂട്ടര്‍ അധ്യാപകന്‍ റോബിനും അറസ്റ്റിലായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് ജനസേവാ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസിയെ പീഡിപ്പിച്ചിരുന്നു. അന്ന് അയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഒന്നര വര്‍ഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം കുട്ടികള്‍ ജോസ് മാവേലിയോടും റോബിന്‍ എന്ന ശിശുഭവനിലെ ജീവനക്കാരനോടും പറഞ്ഞിരുന്നു. ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമം പോലും നടന്നിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here