തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി, ജിഷ വധക്കേസില്‍ ശിക്ഷ വ്യാഴാഴ്ച വിധിക്കും

0

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. ശിക്ഷ സംബന്ധിച്ച് വാദി, പ്രതിഭാഗങ്ങളുടെ വാദങ്ങള്‍ പൂര്‍ത്തിയായി.
കേസില്‍ കേന്ദ്ര ഏജന്‍സിയുടെ തുടരന്വേഷണം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീര്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീര്‍ കോടതിയോട് ആവശ്യപ്പെട്ടു. കുടുംബമുണ്ടോയെന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു മറുപടി.
കേസ് അസാധാരണമാണെന്നും നിര്‍ഭയയ്ക്കു സമാനമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പ്രതിഭാഗം ശക്തമായി എതിര്‍ത്തു. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു. പ്രതിഭാഗം വാദം നീണ്ട പശ്ചാത്തലത്തില്‍ വിധി നാളത്തേക്കു മാറ്റുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here