ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

ന്യുഡല്‍ഹി | മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മൂന്നു പേരുകളടങ്ങിയ പട്ടികയാണ് ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചത്. എം.ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റുപേരുകള്‍.

നിരവധി പേരുകളാണ് പട്ടിക തയാറാകുന്നതിനു മുന്നേവരെ സജീവമായി പരിഗണിച്ചിരുന്നത്. ഒരു സീറ്റും ഒരു ഡസനിലേറെ പേരുകളുമാണ് തീരുമാനം വൈകിപ്പിച്ചത്. ഇതിനിടെ, എം. ലിജുവിനെ കെ. സുധാകരന്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ചര്‍ച്ചകള്‍ മൂന്നു പേരിലേക്കു ചുരുങ്ങിയതും ജെബിക്കു നറുക്കു വീണതും.

JB Mehta, the state president of the Mahila Congress is the Rajya Sabha candidate of the Congress

LEAVE A REPLY

Please enter your comment!
Please enter your name here