ആലത്തൂര്‍ എം.പി. രമ്യാ ഹരിദാസിന് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പിരിവിട്ട് ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചതോടെ ഉയരുന്ന വിവാദത്തില്‍ പ്രതികരിച്ച് അഡ്വ.ജയശങ്കര്‍. കേരള രാഷ്ട്രീയ ചരിത്രത്തില്‍ നേതാക്കള്‍ക്ക് പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കുന്നത് ആദ്യസംഭവമല്ലെന്ന് ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം രംഗത്തുവന്നത്.

പട്ടികജാതിക്കാരിയായ രമ്യ കാറില്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന ഇടതുപക്ഷത്തിന്റെയും ദീപ ടീച്ചറുടെയും ചൊറിച്ചില്‍ കാരണം യൂത്ത്‌കോണ്‍ഗ്രസുകാര്‍ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയതിനെയാണ് ജയശങ്കര്‍ വിമര്‍ശിക്കുന്നത്.

ജാതി സര്‍ട്ടിഫിക്കറ്റ് തിരുത്തി ലോക്‌സഭയിലെത്തിയ പി.കെ. ബിജു പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് അംഗീകരിക്കുന്ന ഇടതുപക്ഷമാണ് ആലത്തൂരില്‍ ഒരുലക്ഷത്തി അമ്പത്തെട്ടായിരം വോട്ടിന് ജയിച്ച രമ്യയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രമ്യ കാറ് വാങ്ങുന്നതിലല്ല, ദളിത് സ്വത്വവും പട്ടിണിയും വില്‍ക്കുന്നതിലാണ് വിഷമമെന്ന് കുറിച്ച ദീപാ നിശാന്തിനിയെയും കണക്കിന് പരിഹസിക്കുന്നുണ്ട് ജയശങ്കര്‍. ദളിത്കവിയുടെ കവിത മോഷ്ടിച്ച ദീപയെ പോലുള്ളവരെയും സാംസ്‌കാരിക നായകരെയും ചാന്ദ്രപേടകത്തില്‍ കയറ്റിവിട്ടാല്‍ നാട് നന്നാകുമെന്നും ജയശങ്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here