സടകുടഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്, ഹൈദരാബാദിനെതിരെ മിന്നും ജയം (5-1)

0
28

കൊച്ചി: സ്വന്തം കാണികള്‍ക്കു മുന്നില്‍ പുതുവല്‍സര വെടിക്കട്ട് നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്.സിയെ തറപറ്റിച്ച് മഞ്ഞപ്പട ഫോമിലേക്ക് മടങ്ങിയെത്തി.

തുടര്‍ച്ചയായ ഒമ്പത് മത്സങ്ങളില്‍ വിജയം അറിയാതിരിരുന്ന ടീമിന്റെ മിന്നും പ്രകടനം കാണികളിലും ഉണര്‍വ് സൃഷ്ടിച്ചു. ത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 33ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് 39ാം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45ാം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി.

59ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും 75ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച ഒഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. വിജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

LEAVE A REPLY

Please enter your comment!
Please enter your name here