തിരുവനന്തപുരം | തലസ്ഥാനത്തെ ജ്വല്ലറിയില്‍ നിന്നു വാങ്ങിയ ഏഴു പവര്‍ സ്വര്‍ണത്തിനൊപ്പം വിലയുടെ 95 ശതമാനം ഡിസ്ക്കൗണ്ടും വാങ്ങിയോ ഡിജിപി ? ബില്ലു വിളിച്ചു പറയുന്നതൊക്കെ ശരിയാണോയെന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര വകുപ്പ്.
ഡി.ജി.പി സുധേഷ് കുമാറിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തമണെന്ന ശിപാര്‍ശ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. വിദേശത്തു ചികിത്സയിലുള്ള മുഖ്യമന്ത്രി അധികം വൈകാതെ ഫയലില്‍ തീരുമാനമെടുക്കും. സ്വര്‍ണമാലയ്ക്ക് തുച്ഛമായ തുക മാത്രമാണ് നല്‍കിയിട്ടുള്ളതെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷത്തിനുള്ള ശിപാര്‍ശ. ക്രൈം ബ്രാഞ്ച് അന്വേഷണമുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ക്രമക്കേടു കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവുമായി മുന്നോട്ടുപോകും.
ജ്വല്ലറിയിലെത്തി ഏഴു പവന് വാങ്ങിയപ്പോള്‍ 95 ശതമാനം ഇളവ് ആവശ്യപ്പെട്ട ഡിജിപിക്കു ജീവനക്കാര്‍ 50 ശതമാനം ഇളവു നല്കി. ഇതില്‍ തൃപ്തനാകാതെ അടുത്ത ദിവസം വീണ്ടുമെത്തി. തുടര്‍ന്ന് ഉടമ ഇടപെട്ടു ബില്ലില്‍ രേഖപ്പെടുത്തിയാണ് 95 ശതമാനം വില കുറച്ചു നല്‍കിയത്.