ഇടുക്കി: രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ച ദിവസങ്ങളില്‍ പണം കണ്ടെത്താന്‍ എസ്.പി. സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ മരണത്തില്‍ നടപടിയുടെ മുന എസ്.പിക്കു നേരെയും നീളുന്നു.

എസ്.പി വേണുഗോപാലിനെ തല്‍സ്ഥാനത്തു നിന്നു നീക്കാനുള്ള അലോചനകള്‍ തുടങ്ങിയിട്ടുണ്ട്. എസ്.പിയുടെ പങ്കിനെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ ആദ്യപാടിയായി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിക്കു കത്തു നല്‍കും. കേസിലുള്‍പ്പെട്ട എല്ലാ പോലീസുകാര്‍ക്കെതിരെയും ക്രിമിനില്‍ കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here