റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ ജലനിരപ്പ് 2400ല്‍, ചെറുതോണി രാവിലെ തുറക്കും

0

തൊടുപുഴ: ട്രയല്‍ റണ്‍ നടത്തി ജലമൊഴുക്കിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിത അളവില്‍ ജലം ചെറുതോണി പെരിയാര്‍ നദിയിലേക്ക് ഒഴുക്കാനാണ് തീരുമാനം. ട്രയല്‍ റണ്‍ 4.30ന് അവസാനിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കി വിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 2400 അടിയില്‍ തൊട്ട സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here