ഇടുക്കിയില്‍ ജലനിരപ്പ് 2395 അടിയായി, ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

0

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിക്കു മുകളിലെത്തി. ഇതേതുടര്‍ന്ന് കെ.എസ്.ഇ.ബി. ഓറഞ്ച് അലര്‍ട്ട് (ജാഗ്രതാ നിര്‍ദേശം) പുറപ്പെടുവിച്ചു. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.

റെഡ്അ അലര്‍ട്ട് പുറപ്പെടുവിക്കുന്നതോടെ, പെരിയാറിന്റെ തീരത്ത് അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.

ഒമ്പതു മണിയോടെയാണ് ജലനിരപ്പ് 2395 അടിയിലെത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here