• Updated @ 11.00 Am

തിരുവനന്തപുരം/മാങ്കുളം: ഇഡുക്കി ഡാം തുറന്നു. രാവിലെ 11ന് ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഡാമിന്റെ 2,3,4 ഷട്ടറുകളാണ് തുറക്കുന്നത്. ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടറാണ്. ഇതിലൂടെയുള്ള ജലമൊഴുക്ക് നിരീക്ഷിച്ചശേഷമേ മറ്റു ഷട്ടറുകള്‍ തുറക്കൂ.

ബുധനാഴ്ച മുതല്‍ മഴ ശക്തമാകാനിരിക്കെ, പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ തുറന്നു. പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 24 ക്യുമെക്‌സ് മുതല്‍ 50 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും. റാന്നി, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ മേഖലകളില്‍ നേരിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കാലടി, ആലുവ മേഖലയില്‍ 12 മണിയോടെ എത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നേക്കുമെന്നാണ് അനുമാനിക്കുന്ന്. കക്കി അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നു. കല്ലാര്‍ ഡാമും തുറന്നുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here