ഭര്‍ത്താവ് കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യയെ കാമുകിയുമായി ചേര്‍ന്ന് കൊന്നതാണെന്ന് കണ്ടെത്തി

0

കൊച്ചി: കാണാനില്ലെന്ന് പ്രചരിപ്പിച്ച ഭാര്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയതണെന്ന് കണ്ടെത്തി. ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രോകുമാറും സുഹൃത്ത് സുനിതയും പോലീസ് കസ്റ്റഡിയിലായി.

തൃപ്പൂണിത്തുറ ഉദയംപേരുര്‍ ആമേട അമ്പലത്തിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ചേര്‍ത്തല സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 20ന് ഇവരെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം 21നു പുലര്‍ച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരുനെല്‍വേലയിലെത്തിച്ച് ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പോലീസ് പറയുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ട്രെയിനില്‍ ഉപേക്ഷിച്ചതിനുശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും.

LEAVE A REPLY

Please enter your comment!
Please enter your name here