പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ റോയി വയലാട്ട് നാടകീയമായി കീഴടങ്ങി, സൈജുവിനായി തിരച്ചില്‍

കൊച്ചി: പോലീസ് നടപടികള്‍ കര്‍ശനമാക്കിയതോടെ, ഹോട്ടല്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയും പോക്‌സോ കേസ് പ്രതിയുമായ റോയി വയലാട്ട് നാടകീയമായി കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചര്‍ ഇപ്പോഴൂം ഒളിവിലാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിട്ടും റോയി വയലാട്ടിനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് പോലീസ് നടപടികള്‍ കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അതോടെയാണ് നാടീകയമായ കീഴടങ്ങല്‍. മട്ടാഞ്ചേരിയില്‍ കീഴടങ്ങിയ ഇയാളെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കും.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് പോക്‌സോ ചുമത്തിയത്. 2021 ഒക്‌ടോബര്‍ 20നു റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വ്ച്ചു അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്തിനു ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട്് തന്നെയും മകളെയും കടന്നു പിടിച്ചുവെന്നും ഇതു രണ്ടാം പ്രതിയായ സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തായാല്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. കേസില്‍ അഞ്ജലി റീമാദേവിനു മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here