വിവാദത്തെ തുടര്‍ന്ന് ഹരീഷ് മീശ പിന്‍വലിച്ചു

0

കോഴിക്കോട്: ഹിന്ദുസ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനത്തെ വിശദീകരിച്ച് വിവാദത്തിലായ എഴുത്തുകാരന്‍ എസ്. ഹരീഷ് തന്റെ നോവലായ ‘മീശ’ പിന്‍വലിച്ചു. ശക്തമായ എതിര്‍പ്പുമായി ഹൈന്ദവ സംഘടന രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി.

നോവലിന്റെ മൂന്ന് ലക്കങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ടാം ലക്കത്തില്‍ വന്ന പരമാര്‍ശമാണ് എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്നായിരുന്നു നോവലിസ്റ്റിനെതിരായ ആക്ഷേപം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമാണ് ഹരീഷ് നേരിടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here