ഏഴു ദിവസം മുമ്പ് പ്രഖ്യാപിച്ചുമതി ഹര്‍ത്താലെന്ന് ഹൈക്കോടതി

0
4

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ് ഹൈക്കോടതി. ഹര്‍ത്താലിന് ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here