ഒന്നു മുതല്‍ പ്ലസ് ടൂ വരെ ഒറ്റ ഡയറക്ടറേറ്റ്: സംഘടനകളുടെ എതിര്‍പ്പ് തള്ളി ലയനം നടത്താന്‍ സര്‍ക്കാര്‍

0

തിരുവനന്തപുരം: ഒന്നു മുതല്‍ പ്ലസ്ടൂ വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കാനുള്ള ശിപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്ക്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം ഇക്കൊല്ലം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. അതേസമയം, ലയനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.

ലയനം അടക്കമുള്ള ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശിപാര്‍ശകളിലാണ്് മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുന്നത്. പ്രവേശനോത്സവം അടക്കം ബഹിഷ്‌ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.

ഒന്ന് മുതല്‍ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കുക. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. പൊതു പരീക്ഷ ബോര്‍ഡ് രൂപീകരിക്കുകയാണ് മറ്റൊരു ശിപാര്‍ശ.

LEAVE A REPLY

Please enter your comment!
Please enter your name here