കൊച്ചി: എഴുത്തുകാരന് പ്രഭാ വര്‍മ്മയുടെ ശ്യാമമാധവത്തിന് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭക്തരുടെ പണമാണ് അവാര്‍ഡ് തുകയായി നല്‍കുന്നതെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സമ്മേളനം സ്റ്റേ ചെയ്തിട്ടില്ല.