ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നോ എന്ന് കോടതിയുടെ ചോദ്യം, സിനിമാകഥ അല്ല എല്ലാം അരങ്ങേറിയതെന്ന് പ്രോസിക്യൂഷനും

കൊച്ചി | പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കും പരാതിക്കാരിക്കും ഇടയിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ ഉണ്ടായതെന്നു പരിശോധിക്കണമെന്നു ഹൈക്കോടതി. പീഡനക്കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും യുവതിയുടെയും ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചുണ്ടിക്കാണിച്ചത്. പരാതി സിനിമാക്കഥ പോലെ തോന്നിയെന്നു നിരീക്ഷിച്ച കോടതി ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടായിരുന്നോയെന്നും പ്രോസിക്യൂഷനോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

ആദ്യ പരാതിയിൽ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണം. പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പരാമർശിച്ചു. കഥയല്ലെന്നും അരങ്ങേറിയ കാര്യങ്ങളാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

എല്‍ദോസ് കുന്നപ്പിള്ളിക്കായി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ കോടതി തടഞ്ഞിട്ടുണ്ട്. അഭിഭാഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു. വഞ്ചിയൂർ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്.

high court on anticipatory bail of eldose kunnappilli molestation case

LEAVE A REPLY

Please enter your comment!
Please enter your name here