പെരിയയില്‍ സ്‌റ്റേ ഇല്ല, കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം

0

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്റെ പൂര്‍ണമായ കേസ് ഡയറി ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് നടപടി സ്‌റ്റേ ചെയ്യാതിരുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.

കേസിന്റെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലുകള്‍ ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ 25 ലക്ഷം രൂപ മുടക്കിയാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ സര്‍ക്കാര്‍ എത്തിച്ചത്. ഫെബ്രുവരി 17നാണു കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടികൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here