കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് സ്‌റ്റേ ഇല്ല. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സര്‍ക്കാര്‍ അപ്പീല്‍ തള്ളിയത്.

വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. പോലീസ് പ്രൊഫഷണലിസം കാണിച്ചിട്ടില്ല. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്തത്തില്‍ മദ്യത്തിനെറ അംശമുണ്ടായിരുന്നുവെന്നതിന് തെളിവില്ലാത്തതിനാല്‍ 304 -ാം വകുപ്പ് നിലനില്‍ക്കുമെന്ന് പറയാനാകില്ല. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here