പുതിയ വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലാണ്, കോവിസ് കണക്കുകൾ ഉയർന്നേക്കും

തിരുവനന്തപുരം | കോവിഡിന്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്തും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ചേക്കാമെന്ന് ആശങ്ക. കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ പുതിയതിന് വ്യാപന ശേഷി വളരെ കൂടുതലാണ്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ഒമിക്‌റോണിന്റെ BF.7 അല്ലെങ്കിൽ BA.2.75.2 വകഭേദം രക്തത്തിലെ ആന്റിബോഡികളെ നിർവീര്യമാക്കുന്നതിൽ നിന്ന് വലിയ തോതിൽ ഒഴിഞ്ഞുമാറുകയും നിരവധി കോവിസ് 19 ആന്റിബോഡി തെറാപ്പികളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകൾ 17 ശതമാനം വരെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത്. രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പു നൽകി. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും ശ്രദ്ധ അനിവാര്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ‌കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാംപിളുകള്‍ അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാംപിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.


 Health alert in Kerala against new COVID variant

LEAVE A REPLY

Please enter your comment!
Please enter your name here