കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. നാലു ദിവസത്തിനിടെ സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മണിപ്പാലില്‍ നടത്തിയ പരിശോധനയ ഏഴു സാമ്പികളുകളും എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here