നിര്‍മ്മാതാവിനെ കുടിയൊഴിപ്പിക്കന്‍ സിനിമാ സ്‌റ്റെല്‍ ആക്രമണം, വെടിവയ്പ്പ്, രണ്ടു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമ പൊളിഞ്ഞതോടെ നിര്‍മ്മാതാവിന് കയറിക്കിടക്കാനുള്ള വീട്് നഷ്ടമായി. ഇറക്കി വിടാനെത്തിയ ഗുണ്ടകളുടെ വക രാത്രിയില്‍ വെടിവയ്പ്പ്. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പോലീസ് പിടികൂടി.

2016 ല്‍ പുറത്തിറങ്ങിയ ‘വൈഡൂര്യം’ സിനിമയുടെ നിര്‍മാതാവ് നന്മണ്ട പന്ത്രണ്ടുമഠത്തില്‍ വില്‍സണു നേരെയാണു മൂന്നംഗ സംഘം ആക്രമണം നടത്തിയത്. മുക്കം ചെറുവാടി ചൗത്തടിക മുനീര്‍ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയില്‍ ഷാഫി (32) എന്നിവരാണു കസ്റ്റഡിയിലായത്.

2.65 കോടിയോളം രൂപ മുടക്കിയാണ് വില്‍സണ്‍ 2010ല്‍ സിനിമ നിര്‍മ്മിച്ചത്. പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്ന് വായ്പയെടുത്തു. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഇതിനായി റജിസ്റ്റര്‍ ചെയ്തു നല്‍കി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുത്തത്. ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നല്‍കിയെങ്കിലും നന്മണ്ടയിലെ സ്ഥലം വില്‍സണു തിരികെ ലഭിച്ചില്ല. പ്രശ്‌നം കോടതികയറി.

രണ്ടു ദിവസംവന്ന കോടതി വിധി വില്‍സണെതിരാണ്. പോവാന്‍ ഇടമില്ലാതായതോടെ വില്‍സണും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും വീട്ടുപറമ്പില്‍ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു. പകല്‍ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒന്‍പതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വില്‍സണോട് ഇറങ്ങിപ്പോവാനാവശ്യപ്പെട്ട് ആക്രമിച്ചത്. ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here