ചെന്നൈ: തോക്കും തിരകളുമായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്മാന് കൂടിയാണ് കെഎസ്ബിഎ തങ്ങള്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിട്ടാണ് വിമാനത്താവളത്തിലെത്തിയത്. കോയമ്പത്തൂരില്‍ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തു. തുടര്‍ന്ന് ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.