ഗള്‍ഫ് മേഖലയിലെ സമ്പന്നരുടെ പട്ടികയില്‍ ഏഴു മലയാളികളും ഇടംനേടി. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ആദ്യ പതിനഞ്ചനകത്ത് ഏഴുമലയാളികളുടെ സാന്നിധ്യമുണ്ടായത്.

ലുലു ഗ്രൂപ് അധിപന്‍ എം.എ. യൂസഫലിയാണ് ഒന്നാമന്‍. പിന്നാലെ ബി.ആര്‍.എസ്. വെഞ്ച്വേഴ്‌സ് ചെയര്‍മാന്‍ ബി.ആര്‍.ഷെഡ്ഡിയും സറ്റാലിയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനിയുമാണ്.

ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ശോഭാഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ തുടങ്ങി ആസാദ് മൂപ്പന്‍, ഡോ.ഷംസീര്‍ വയലിന്‍, അദീബ് അഹമ്മദ്,ഷംലാല്‍ അഹമ്മദ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടു. ദുബായിലെ ഹോട്ടല്‍ പലാസോ വെര്‍സാസില്‍ നടന്ന ചടങ്ങിലാണ് ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here