വനിതാ മതിലിന് സര്‍ക്കാര്‍ പണം, ചെലവ് അറിയിക്കണമെന്ന് ഹൈക്കോടതി

0
23

കൊച്ചി: വനിതാ മതില്‍ നടത്തുന്നത് ഖജനാവില്‍ നിന്നും പണം ചെലവഴിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പരിപാടിയുടെ ചെലവ് കോടതിയെ അറിയക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം കോടതിയിലെത്തിയത്. വനിതാമതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമാണെന്നും പദ്ധതിക്കായി നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് തുക ചെലവഴിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ബജറ്റില്‍ നീക്കിവെച്ച തുകയാണിതെന്നും ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ലെന്ന സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തുകയും ചെയ്തു.

വനിതാ മതിലില്‍ പതിനെട്ടുവയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുകയോ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here