ഡല്‍ഹി: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അത്തരമൊരു തീരുമാനമില്ലെന്ന് വ്യകതമാക്കി പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, തിരുവനന്തപുരം ഉള്ളൂരില്‍ കാരുണ്യ ഇലൈറ്റ് ഗാര്‍ഡന്‍സ് റോഡിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുടെ ഭരണസംവിധാനത്തില്‍ മാറ്റംവരുത്താനുള്ള തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here