സ്‌കോറില്‍ ഉടനെ മാറ്റം വരുത്തും, കാര്യക്ഷമ നോക്കിയുള്ള സ്ഥാനക്കയറ്റം അടുത്ത വര്‍ഷം മുതല്‍ നടപ്പാകും

തിരുവനന്തപുരം | സ്ഥാനക്കയറ്റത്തിനു ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന സംവിധാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാകും. ഇതിനായി പ്രഖ്യാപിച്ച വ്യവസ്ഥകള്‍ അടുത്ത വര്‍ഷം മുതലായിരിക്കും പരിശോധിക്കുക.

സ്‌കോര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് കോണ്‍ഫിഡല്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പുതിയ വിലയിരുത്തലുകള്‍ക്കുള്ള മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉടന്‍ വരുത്തും. അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ ഭൂരിപക്ഷം പേരും സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

2022 വര്‍ഷത്തേത് 2023 ജനുവരിക്കുശേഷം സമര്‍പ്പിച്ചാല്‍ മതി. അതിനാല്‍ തന്നെ പുതിയ രീതിയിലുള്ള വിലയിരുത്തിനു ജീവനക്കാര്‍ വിധേയരാവുക അടുത്ത വര്‍ഷം മുതലേ ഉണ്ടാകൂ. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റെക്കോര്‍ഡും സര്‍വീസും പരിശോധിച്ചാണ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇപ്പോഴും താഴ്ന്ന ഗ്രേഡുകളായ ഡി, ഇ എന്നിവ ലഭിക്കുന്നവരെ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here