തിരുവനനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സി.ബി.ഐക്കു വിട്ടു. സ്ഥാപനത്തില്‍ മലിനീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ തീരുമാനം. 20014-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കെ തിരുവനന്തപുരം ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 256 കോടി രൂപയുടെ അഴിമിതി നടന്നുവെന്നാണ് ആരോപണം.

ഇടപാടില്‍ സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആറു ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പഴയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നടപടി.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here