ഗത്യന്തരമില്ലാതെ മരടിലെ ഫഌറ്റുകള്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

0

കൊച്ചി: മരട് നഗരസഭയിലെ അനധികൃത ഫഌറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഫഌറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനും ഫളാറ്റുകള്‍ പൊളിച്ചു നീക്കാനും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നഗരകാര്യ വകുപ്പ് കത്തു നല്‍കി. ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോളി ഫെയിത്ത്, കായലോരം, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നിവയാണ് പൊളിച്ചു നീക്കേണ്ടിവന്നിരിക്കുന്ന ഫളാറ്റുകള്‍. ഈ മാസം 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here