പത്തു വീടുകളില്‍ നിന്ന് നൂറോളം പവന്‍ കവര്‍ന്നു, സെഞ്ച്വറി ഫസലുദ്ദീന്‍ പിടിയില്‍

0
3

തിരുവനന്തപുരം: 30 വര്‍ഷത്തിനിടെ 200 ഓളം മോഷണങ്ങള്‍, 18 വര്‍ഷത്തോളം ജയില്‍ ശിക്ഷ… ‘സെഞ്ച്വറി ഫസലുദ്ദീന്‍’ പോലീസ് രേഖകളിലെ നോട്ടപ്പുളളിയാണ്. മൂന്നു മാസത്തിനിടെ പത്തോളം വീടുകളില്‍ നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍, മേനംകുളം പുത്തന്‍തോപ്പ് ചിറക്കല്‍ വീട്ടില്‍ ഫസലുദ്ദീനെ(64) പോലീസ് കഴിഞ്ഞ ദിവസം വീണ്ടും പിടികൂടി.

2019 ഒക്‌ടോബറില്‍ ജയില്‍ മോചിതനായശേഷം കഠിനംകുളം, മംഗലപുരം, വര്‍ക്കല, നഗരൂര്‍, കൊല്ലം ജില്ലയിലെ പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലെ പത്തോളം വീടുകളില്‍ നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കവര്‍ന്നെന്നാണ് പോലീസ് കണ്ടെത്തല്‍. ഫസലുദീര്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സഹോദരി കണിയാപുരം ചിറക്കല്‍ ആറ്റരികത്തുവീട്ടില്‍ ഷാഹിദ (55), മറ്റൊരു സഹോദരിയുടെ മകള്‍ കണിയാപുരം ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ അസീല (32) എന്നിവരെയും അറസ്റ്റ് ചെയതു.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ, തെക്കന്‍ ജില്ലകളിലെ വിവിധ മേഖലകളില്‍ നിന്നായി ഇരുന്നൂറോളം മോഷണങ്ങളിലായി 700 പവനിലധികം ഇയാള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ സമീപത്തുള്ള മണ്‍വെട്ടി, തൂമ്പ എന്നിവ ഉപയോഗിച്ചാണ് ഇയാള്‍ വാതിലുകള്‍ തുറക്കുന്നത്. ഫസിലുദ്ദീന്‍ വെജിറ്റേറിയനാണ്. മദ്യപാനമില്ല. എന്നാല്‍, പരസ്ത്രീ ബന്ധമാണ് ഇയാളുടെ വീക്ക്‌നെസെന്ന് പോലീസ് പറയുന്നു. ഇതിനായി എത്ര പണവും മുടക്കും. അതിനാണ് ഫസിലുദ്ദീന്‍ മോഷ്ടിക്കുന്നതെന്നും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here