മുടിക്കിടെ ദ്രാവക രൂപത്തില്‍ സ്വര്‍ണം, യുവാവ് പിടിയില്‍

0

കൊച്ചി: തലയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലയാളി പിടയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. തലയുടെ മധ്യഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. അതിനുമുകളില്‍ വിഗും വച്ചു. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്

LEAVE A REPLY

Please enter your comment!
Please enter your name here