കാക്കനാട്: പാതിരാത്രി വീട്ടില്‍ക്കയറി പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീയിട്ടു. ആക്രമിച്ചു കയറിയ യുവാവ്, നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിനും പൊള്ളലേറ്റു മരിച്ചു.
കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്-മോളി ദമ്പതികളുടെ മകള്‍ ദേവിക (പാറു, 17)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 12 ഓടെയാണ്് സംഭവം. ബൈക്കിലെത്തിയ നിഥിന് വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. മകളെ കാണണമെന്ന് ഷാലനോട് ആവശ്യപ്പെട്ടു. ഇരുവരും സംസാരിക്കുന്നതിനിടെ ഉണര്‍ന്നുവന്ന ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്.