പ്രശ്‌നം തീര്‍ക്കാന്‍ കൂട്ടിക്കൊണ്ടുവന്നു, പിന്നാലെ കൊലപാതകം, ആത്മഹത്യയാക്കാനുള്ള നീക്കങ്ങള്‍ പാളി

തിരുവനന്തപുരം: ഗായന്ത്രി ഒപ്പം ജീവിക്കാന്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ കൊലപ്പെടുത്താനും ആത്മഹത്യയായി ചിത്രീകരിക്കാനും പ്രതി പ്രവീണ്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പോലീസ്. ഇതിനുള്ള തന്ത്രങ്ങളാണ് പ്രവീണ്‍ സ്വീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്തശേഷം, കാട്ടാക്കടയില്‍ പോയി ഗായന്ത്രിയെ കൂട്ടിക്കൊണ്ടുവന്നത് ഇരു ചക്രവാഹനത്തിലാണ്. തമിഴ്‌നാട് തിരുവണ്ണാമലയിലേക്കു സ്ഥലം മാറി പോകുന്നതിനു മുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഒപ്പം കൊണ്ടുപോകണമെന്ന ഗായത്രിയുടെ നിര്‍ബന്ധം പ്രവീണ്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്.

വിവാഹചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതു കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രവീണിന്റെ മൊഴി. കൊലപ്പെടുത്തിയശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങളാണ് പ്രവീണ്‍ സ്വീകരിച്ചത്. അഞ്ചരയ്ക്കു ഹോട്ടല്‍ മുറി പൂട്ടിപോയ പ്രവീണ്‍, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണില്‍നിന്നുതന്നെ ഫേസ്ബുക്കില്‍ കയറി ലവ് യൂവെന്ന തലക്കെട്ടോടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കേസ് അന്വേഷണം ഫോര്‍ട്ട് എ.സി. ഷാജിക്കു കൈമാറി. പ്രവീണിനെ പോലീസ് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here