തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെയും പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീം അടക്കമുള്ളവരാണ് പിടിയിലായത്.
ഏഴു പേര്‍ക്കെതിരെ പൂജപ്പുര പോലീസ് കേസ് ചാര്‍ജ ചെയ്തു. ആശുപത്രി ബ്ലോക്ക് അടക്കം 16 ബ്ലോക്കുകളിലാണ് പരിശോധന നടന്നത്. 15 കവര്‍ ബീഡി, പാന്‍ പരാഗ്, സിഗരറ്റ് ലൈറ്ററുകള്‍, 160 രൂപ എന്നിവയും കണ്ടെടുത്തു.