വികസന വിരോധികളുടെ വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ടെന്ന് മുഖ്യമന്ത്രി

0

തൃശൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറയിപ്പു നല്‍കി. തൃശൂരില്‍ ഫയര്‍മാന്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here