വാഹനവ്യൂഹം ഭവതിതൻ മേനിയിൽ മേൽ മേൽ ഉരസി ഉരസി ‘ ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായത്. ഇതിനിടയിൽ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരൻ കുറിച്ച കവിതയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ബൈപ്പാസിനെ ആകാശസുന്ദരി, കോമളാംഗി എന്നെല്ലാമാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

ഓടിയോടി തിമർക്കും

ഗതാഗത വാഹന വ്യൂഹം

ഭവതിതൻ മേനിയിൽ

മേൽ മേൽ ഉരസി ഉരസി

രമിക്കവെ

ഭീതിയല്ലുത്സാഹമാണു

നിനക്കതു

രോമാഞ്ചമാണു

കദനമല്ലെന്നതും

സേവനം സേവനം

തന്നെ നിനക്കതു

ഓടിയോടി തിമർക്കും
ഗതാഗത വാഹന വ്യൂഹം
ഭവതിതൻ മേനിയിൽ
മേൽ മേൽ ഉരസി ഉരസി
രമിക്കവെ
ഭീതിയല്ലുത്സാഹമാണു
നിനക്കതു
രോമാഞ്ചമാണു
കദനമല്ലെന്നതും
സേവനം സേവനം
തന്നെ നിനക്കതു
ആകാശ സുന്ദരി!
കോമളാംഗി!
നിന്റെ ആകർഷണത്തി-
നുപമയില്ലന്നൊന്നുമേ!
ആയത് നാട്ടിലെ പൂർവി
കർ കാട്ടിയ
കാലാതിവർത്തിയാം

ദാനകർമം ഫലം,
ഖേദവിവാദ
കലാപശൂന്യം
തവകാലം ചരിത്രം
സുകൃതിനിയാണുനീ!
ഏവരും ഒന്നേ മൊഴിയുമ
നോഹരി!
“നീ എന്റെ നാടിന്റെ
സ്വപ്നപുത്രി
നീളെ പുനർജനിക്കുന്നി
താലപ്പുഴ
നാളതൻ സ്വപ്നങ്ങൾ
പങ്ക് വെക്കു.”

പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആദ്യയാത്ര നടത്തി.

പൊതുമരാമത്ത് മന്ത്രി ആദ്യയാത്ര നടത്തിയതിനു പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ബൈപ്പാസ് യാഥാർത്ഥ്യമായതോടെ അന്ത്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here