മുന്‍മന്ത്രി എം. കമലം അന്തരിച്ചു

0
25

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം. കമലം (95) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ നടക്കും.

കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here