ഒടുവില്‍ മഴ ചതിച്ചു; റഹ്മാന്‍ സംഗീതം പെയ്തിറങ്ങിയില്ല

0

ഫഌവഴ്‌സ് ചാനല്‍ ഒരുക്കിയ എ.ആര്‍. റഹ്മാന്റെ തല്‍സമയ സംഗീതവിരുന്ന് മഴയില്‍ കലങ്ങി. ശനിയാഴ്ച വൈകിട്ട് 5നായിരുന്നു എറണാകുളം ഇരുമ്പനത്ത് സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈനായിതന്നെ ടിക്കറ്റ് വില്‍പന നടത്തിയിരുന്നു. എ.ആര്‍. റഹ്മാന്റെ തല്‍സമയ സംഗീതം കേള്‍ക്കാന്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ പെയ്തിറങ്ങിയ കനത്ത മഴയില്‍ എല്ലാ പ്രതീക്ഷകളും ഒലിച്ചുപോയി. ഭൂരിപക്ഷം പേര്‍ക്കും മഴയും ഗതാഗതക്കുരുക്കും കാരണം സ്ഥത്തെത്തിച്ചേരാനായില്ല. കനത്ത മഴയില്‍ മണ്ണിട്ടുനികത്തിയ സ്ഥലംമുഴുവന്‍ വെള്ളംകയറുകയും ചെയ്തു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്.

250 രൂപ മുതല്‍ 5000 വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ പേരിലുള്ള സ്ഥലമുള്‍പ്പെടെ 26 ഏക്കര്‍പാടശേഖരമാണ് സംഗീതപരിപാടിയുടെ മറവില്‍ മണ്ണിട്ടുനികത്തിയതെന്ന് പരാതിയുണ്ടായിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് പരാതിനല്‍കിയത്. പരിപാടി മറ്റൊരുദിവസം നടത്തുമെന്നാണ് ചാനലധികൃതര്‍ ഉറപ്പുനല്‍കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here